ചെങ്ങന്നൂർ: 68 വർഷം മുൻപ് പിതാവ് ധരിച്ച വിവാഹമോതിരം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി കൈമാറി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയും കരുണ ഗവേണിംഗ് കൗൺസിൽ അംഗവുമായ വത്സല മോഹൻ. പാണ്ടനാട് പടിഞ്ഞാറ് വടക്കേടത്ത് വീട്ടിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് ആദ്യകാല നേതാവും, മുൻ പഞ്ചായത്തംഗവുമായിരുന്ന കിറ്റൻ ഉണ്ണിത്താനാണ് ഈ മോതിരം ധരിച്ചത്. ഭാര്യ ഭാനുമതി ദേവി അദ്ദേഹത്തിന് ഇട്ടതായിരുന്നു ഒരു പവനുള്ള സ്വർണ മോതിരം. ജീവിതത്തിന്റെ അവസാന നാളുകളിൽ വത്സല മോഹനനെ മോതിരം സൂക്ഷിക്കാൻ അദ്ദേഹം ഏൽപ്പിച്ചു. ഭാവിയിൽ നല്ല കാര്യത്തിനായി അതൊരിക്കൽ നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാക്ഷം. കരുണ വാർഷിക ജനറൽ ബോഡി യോഗ വേദിയിലാണ് മോതിര മാറ്റചടങ്ങ് നടന്നത്. കരുണ ചെയർമാനും മന്ത്രിയുമായ സജി ചെറിയാൻ മോതിരം ഏറ്റുവാങ്ങി.