prrrrr
പത്തനംതിട്ട മർച്ചന്റ്സ് സഹകരണ സംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മർച്ചന്റ്സ് സഹകരണ സംഘം 2024-25 സാമ്പത്തിക വർഷം 47 6000 രൂപ അറ്റാദായം നേടി. ഓഹരി ഉടമകൾക്ക് അഞ്ച് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് എസ്.വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് പ്രസിഡന്റ് വിതരണം ചെയ്തു. ഭരണസമതി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, പി.കെ സലീം കുമാർ, പി.കെ. ജേക്കബ്, ചെറിയാൻ.കെ. ജോൺ, കെ. വി. ഓമനക്കുട്ടൻ വർഗ്ഗീസ്‌തോമസ്സ്, സൽമാ സാബു 'ബീനാ സോമൻ, സുമി ശ്രീലാൽസെക്രട്ടറി ഗീതാ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.