ഊന്നുകൽ: ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ സ്വർഗീയ മദ്ധ്യസ്ഥനായ വി.കൊച്ചുത്രേസ്യ പുണ്യവതിയുടെ തിരുനാളും ഇടവക പെരുന്നാളും ആരംഭിച്ചു. ഒക്ടോബർ 1ന് സമാപിക്കും. ഇന്ന് വൈകിട്ട് 5ന് സന്ധ്യാപ്രാർത്ഥനയും ജില്ലാ വികാരി വെരി റവ.ഫാ.ജോൺസൺ പാറയ്ക്കലിന്റെ നേതൃത്വത്തിൽ വി.കുർബാനയും ദിവകാരുണ്യ ആരാധയും. ഒക്ടോബർ ഒന്നിന് വൈകിട്ട് 4ന് പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ യൂഹാന്നോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം. തുടർന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാന, സ്വീകരണം, കൊടിയിറക്ക്, നേർച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും.