29-saraswati-music
പന്തളം പ്രകാശ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച 43 മത് ശ്രീ സരസ്വതി സംഗീതോൽസവം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ: കടമ്മനിട്ട എം. ആർ. വാസുദേവൻ പിള്ള , കെ.കെ. തങ്കച്ചൻ, പന്തളം റ്റി.ജയപ്രകാശ് എന്നിവർ സമീപം.

പന്തളം: വെൺമണി സുകുമാരൻ ട്രസ്റ്റിന്റെയും സരസ്വതി വിജ്ഞാനകലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽപന്തളം പ്രകാശ് ഓഡിറ്റോറിയത്തിൽ 43-ാ മത് സരസ്വതി സംഗീതോൽസവം ആരംഭിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ: കടമ്മനിട്ട എം. ആർ.വാസുദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ കെ.ആർ. രവി,ഉദേശക സമിതി അംഗം കെ.കെ. തങ്കച്ചൻ, ചെയർമാൻപന്തളം റ്റി.ജയപ്രകാശ്,ജനറൽ കൺവീനർപന്തളം എൻ.സജിത് കുമാർ എന്നിവർ പ്രസംഗിച്ചു .ഒക്ടോബർ രണ്ടിന് സമാപിക്കും. രണ്ടാം ദിവസം ഇന്ന് രാവിലെ 8.30 മുതൽ സംഗീത ആരാധന, വൈകിട്ട് ഏഴിന് വിവേക് സദാശിവം ചെന്നൈ യുടെസംഗീത സദസ് , മൂന്നാം ദിവസം രാവിലെ 8.30 മുതൽ സംഗീത ആരാധന, വൈകിട്ട് ഏഴ് മുതൽ നിരഞ്ജൻ ദിന്തോദി ബാംഗ്ലൂരിന്റെ സംഗീത സദസ് , നാലാം ദിവസമായ ഒക്ടോബർ ഒന്നിന് രാവിലെ 8.30 മുതൽ സംഗീതാരാധന, വൈകിട്ട് ഏഴിന് പ്രസന്നവെങ്കട്ടരാമന്റെ, സംഗീത സദസ് , അഞ്ചാം ദിവസം രാവിലെ 8.30 മുതൽ സംഗീത സദസ് , 10.30 മുതൽ സംഗീത ആരാധന, വൈകിട്ട് ഏഴിന് വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗിത സദസ് എന്നിവ നടക്കും.