
പന്തളം: ബിജെപി കുളനട പഞ്ചായത്ത് തല ഉദ്ഘാടനം ഞെട്ടൂർ വാർഡിൽ സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ബിജെപി കുളനട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.ബി സുജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറി കെ.സി മണിക്കുട്ടൻ, ബിജെപി പത്തനംതിട്ട മണ്ഡലം സെക്രട്ടറി വർഗീസ് മാത്യു, വാർഡ് കൺവീനർ കെ.എസ് സദാശിവൻ പിള്ള, കോ കൺവീനർമാരായ ആർ. ശ്രീകാന്ത്, ആർ. ഹരികുമാർ, വാർഡ് മെമ്പർ ഗീതാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ മോഹൻദാസ്, പഞ്ചായത്ത്, വാർഡ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.