പന്തളം : പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം ലാബിൽ ഹബ് ആൻഡ് സ്‌പോക്ക് പദ്ധതി ആരംഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം ലാബിൽ നടത്തുവാൻ കഴിയാത്ത ടെസ്റ്റുകൾ ലാബ്പരിശോധനയ്ക്കായി ഉയർന്ന ഹോസ്പിറ്റൽ ലാബുകളിലേക്ക് സാമ്പിൾ അയക്കുന്നതിന് തപാൽ വകുപ്പുമായി സഹകരിച്ചുള്ള ഹബ് ആൻഡ് സ്‌പോക്ക് ട്രയൽ റൺ പന്തളം തെക്കേക്കര പ്രാഥമികആരോഗ്യകേന്ദ്രത്തിൽ ആരംഭിച്ചു. പൊതുജനങ്ങൾക്ക് പരിശോധനക്ക് സാബിൾ പ്രാഥമികാരോഗ്യകേന്ദ്രം ലാബിൽ നൽകുകയും റിസൾട്ട് ഇവിടെ തന്നെ ലഭിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സാമ്പിൾ പോസ്റ്റ്‌വുമണിന് കൈമാറി നിർവഹിച്ചു. വി.പി. വിദ്യാധരപ്പണിക്കർ, ഐഷ എസ് ഗോവിന്ദ്, പി.ആർ രഞ്ജു, ലളിത, ഹൈമ എന്നിവർ പങ്കെടുത്തു.