
അടൂർ: സ്വദേശി ഉത്പന്നങ്ങളുടെ വിപണനവും വിതരണവും കാര്യക്ഷമമാക്കുന്നതിനായുള്ള സേവ പക്ഷികം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബിജെപി എസ് സി മോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ. ബിനുമോൻ നിർവഹിച്ചു. എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് സിബി മന്ദിരം അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ മുഖ്യപ്രഭാഷണം നടത്തി. എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ വി.റ്റി പ്രസാദ്, രാജമ്മ കുട്ടപ്പൻ, ജില്ലാ സെക്രട്ടറിമാരായ പുഷ്പരാജ് കോഴഞ്ചേരി, അജയകുമാർ, എൽ. സജീവ്, ജില്ലാ ട്രഷറർ ഷാജി . കെ. വി, ഭാരതി, ഗോപി, രജനീഷ് എന്നിവർ സംസാരിച്ചു.തുടർന്ന് ചേന്നംപള്ളിയിൽ പ്രവർത്തിക്കുന്ന സുരഭിയെന്ന ചെടിച്ചട്ടി നിർമ്മാണ കേന്ദ്രം പ്രവർത്തകർ സന്ദർശിച്ചു.