തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്ര സ്മൃതി സപ്താഹയജ്ഞത്തിന്റെ വിളംബരം തന്ത്രി ത്രിവിക്രമൻ നാരായണഭട്ടതിരി ഉദ്ഘാടനം ചെയ്തു. യജ്ഞ നിർവഹണസമിതി ചെയർമാൻ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, ക്ഷേത്രം പ്രസിഡന്റ് ആർ.പി.ശ്രീകുമാർ, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, വൈസ് പ്രസിഡന്റ് കെ.ഗണേഷ്, മാതൃസമിതി ചെയർപേഴ്‌സൺ അനിത നായർ, കൺവീനർ വസന്ത രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗണേഷ് രാഗവില്ല യജ്ഞ സമർപ്പണം നടത്തി. യ്ജഞത്തിന് മുന്നോടിയായുള്ള മാതൃസമ്മേളനം ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ചിന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു ഉദ്ഘാടനം ചെയ്യും. കൂടിയാട്ട കലാകാരി രേവതി സുബ്രഹ്‌മണ്യൻ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ.