88
ചെറിയനാട് നല്ലൂർ മാമ്പള്ളിൽ മാടക്കാപ്പള്ളിൽ കുടുംബയോഗത്തിൻ്റെ നാമം കുടുംബ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെറിയനാട് നല്ലൂർ മാമ്പള്ളിൽ മാടക്കാപ്പള്ളിൽ കുടുംബയോഗത്തിന്റെ കുടുംബ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡി.ബി.എച്ച്എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുടുംബയോഗം മുഖ്യ രക്ഷാധികാരി രാഘവ ക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ വിശ്വനാഥക്കുറുപ്പ് റിപ്പോർട്ടും ട്രഷറാർ സോമനാഥക്കുറുപ്പ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ നായർ,​ സജീവ് കെ.നായർ, വിനോദ് പണിക്കർ എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ ആദരവും, പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. , കലാ , കായിക പരിപാടികൾ നടന്നു.