signature-

റാന്നി: ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നതായി കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. മോദി സർക്കാരിന്റെ വോട്ട് കൊള്ളയ്ക്കെതിരെ എഐസിസി ആരംഭിച്ച സിഗ്നേച്ചർ ക്യാമ്പയിന്റെ പഴവങ്ങാടി ടൗൺ മണ്ഡലംതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന മോദി സർക്കാരിന്റെ നടപടികൾ രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് ഭീഷണിയാണെന്നും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ക്യാമ്പയിനാണിതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായ ചടങ്ങിൽ റെഞ്ചി പതാലിൽ, ഷിബു വർഗീസ്, മനോജ് എം.കെ, റെജി ഉപ്പുടുംപാറ എന്നിവർ പ്രസംഗിച്ചു.