sadas
വിക്ടർ ഹ്യുഗോയുടെ, പാവങ്ങൾ, എന്ന നോവൽ മലയാള പരിഭാഷ മാധ്യമ,സിനിമ പ്രവർത്തകനായ റെജു പുലിക്കോടൻ അവതരിപ്പിക്കുന്നു.

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ അക്ഷര ദീപം സാഹിത്യ സദസ് പ്രതിമാസ പരിപാടി നടത്തി. നൊന്തുജീവിക്കുന്ന മനുഷ്യരെ സ്നേഹത്തിന്റെ പരിവേഷത്തോടെ അവതരിപ്പിക്കുന്ന വിക്ടർ ഹ്യുഗോയുടെ പാവങ്ങൾ, മലയാള പരിഭാഷ നൂറുവർഷം പിന്നിടുമ്പോൾ മാദ്ധ്യമ, സിനിമ പ്രവർത്തകനായ റെജു പുലിക്കോടൻ അവതരിപ്പിച്ചു .റിട്ട: ഹെഡ്മിസ്ട്രസും കവിയത്രിയുമായ മായാ രാജ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കരിമ്പിൻ പുഴ മുരളി, ഒ.പി കുഞ്ഞുപിള്ള പരുമല, നന്ദകുമാർ , സോമരാജൻ ,രവി പാണ്ടനാട്, ലീലാരവി, എന്നിവർ സംസാരിച്ചു. പ്രമുഖർ കഥയുംകവിതയും അവതരിപ്പിച്ചു.