ചെങ്ങന്നൂർ: ചെറിയനാട് ജയേശ്വരി ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമായി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ടോയ്ലെറ്റും സമുച്ചയവും യൂറിനൽസും തുറന്നു നൽകി.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 8,63,381 രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ സ്വർണമ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുജ ജോസഫ്, പി.ടി.എ പ്രസിഡന്റ് വിശാൽ കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ രാജീവ്, സ്റ്റാഫ് സെക്രട്ടറി ബി. സജീവ് എന്നിവർ പ്രസംഗിച്ചു.