tvla-news
തിരുവല്ലയിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ എക്യുമെനിക്കൽ സംഗമവും സിഎസ്ഐ സഭയുടെ നവാഭിഷിക്തനായ ബിഷപ്പ് ജോസ് ജോർജിന് നൽകിയ സ്വീകരണവും ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: സാൽവേഷൻ ആർമി ചർച്ചിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എക്യുമെനിക്കൽ സംഗമം ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ സി.എസ്.ഐ സഭയുടെ കൊല്ലം - കൊട്ടാരക്കര മഹാ ഇടവകയുടെ നവാഭിക്ഷക്തനായ ബിഷപ്പ് ജോസ് ജോർജിന് സ്വീകരണവും അനുമോദനവും നൽകി. ഡിവിഷണൽ കമാന്റർ മേജർ പി.പി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ മാത്യൂസ് മാർ സിൽവാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജോസഫ് എം.പുതുശേരി, റവ.പോൾ പി. മാത്യു ,ഡോ.ജോസഫ് ചാക്കൊ ,ഡോ.സൈമൺ ജോൺ ,ബ്രദർ സുരേഷ് ജോൺ ,ഏ.വി.ജോർജ് ,ലാലു പോൾ ,റോയി വർഗീസ് ,പി.പി.ജോൺ ,ബിൻസി തോമസ് ,ശ്രീനാഥ് കൃഷ്ണൻ, മേജർ ജോമോൻ , പി.ജെ.ജോൺ എന്നിവർ പ്രസംഗിച്ചു.ഗിൽഗാൽ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.