പത്തനംതിട്ട: ഒ. ഐ. ഒ. പി. മൂവ്‌മെന്റ് ജില്ലാ പ്രവർത്തക കൂട്ടായ്മ നടത്തി. വൺ ഇന്ത്യ വൺ പെൻഷൻ മുന്നോട്ടുവച്ച വിവിധ ആവശ്യങ്ങൾ അടങ്ങിയ ഭീമ ഹർജി പ്രധാനമന്ത്രിക്ക് നൽകിയ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് എൻ. എം. ഷെരിഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. രാധാകൃഷ്ണൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് എം. ആർ. സി. രാമചന്ദ്രൻ, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോണി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശശീന്ദ്ര കുമാർ, വിലാസിനി, സജി ശമുവേൽ, എ. വി. ഷാജി, ചാണ്ടി വർഗീസ്, അപ്പച്ചൻ കടമ്പയിൽ എന്നിവർ പ്രസംഗിച്ചു.