മാന്നാർ: എസ്.എൻ.ഡി.പിയോഗം 6323-ാം ചെറുകോൽ കിഴക്ക് ഗുരുസ്തവം ശതാബ്ദി സ്മാരകം ശാഖാ വാർഷിക പൊതുയോഗം മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ബിനുരാജ് വി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റിയംഗം അനിഷ് ചേങ്കര, പി.ബി സൂരജ്, അനിൽകുമാർ ടി.കെ, ശാഖാ വൈസ് പ്രസിഡന്റ് ജയപ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് സി.ആർ രവീന്ദ്രൻ സ്വാഗതവും, സെക്രട്ടറി ബിനുരാജ് വി കൃതജ്ഞതയും പറഞ്ഞു. സി.ആർ രവീന്ദ്രൻ (പ്രസിഡന്റ് ), ജയപ്രശാന്ത്( വൈസ് പ്രസിഡന്റ് ), ബിനുരാജ് വി (സെക്രട്ടറി ), അനീഷ് പി ചേങ്കര യൂണിയൻ കമ്മിറ്റി അംഗമായും അജിത് കുമാർ ടി.എ, അനിൽ.പി, സുരേന്ദ്രൻ വാത്സല്യ, സുഭദ്ര കാർത്തികേയൻ, ദേവബാല സോമൻ, ശ്രീകണ്ഠൻ.എ എന്നിവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും സുമാ മുരളി, നവീൻ ചേങ്കരാ, ചന്ദ്രൻ ചിത്ര ഭവനം എന്നിവരെ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.