30-snit
എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി അടൂർ എസ്. എൻ. ഐടിയിലെ അദ്ധ്യാപകരും കുട്ടികളും അടൂർ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്ക് വിതരണം ചെയ്യുന്ന പൊതികളുടെ ഉദ്ഘാടനം അടൂർ ജോയിന്റ് ആർ. ടി. ഒ. എം. അനിൽ കുമാർ നിർവഹിച്ചപ്പോൾ

അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ നാഷണൽ സർവീസ് സ്‌കീമിലെ ബി.ടെക്,ഡിപ്ലോമ കുട്ടികളും അദ്ധ്യാപകരും എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി, അടൂർ ഗവ.ആശുപത്രിയിലെ രോഗികൾക്ക് 250 ഓളം പൊതികൾ വിതരണം ചെയ്തു. അടൂർ ജോയിന്റ് ആർ.ടി.ഒ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു, നിർവഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ അസി.പ്രൊഫ.ശ്രീലക്ഷ്മി എസ്.പഞ്ചായത്ത് മെമ്പർ ജയൻ എന്നിവരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.