w

കോന്നി: ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽ സമർപ്പണവും ഗുണഭോക്തൃസംഗമവും. പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി.കെ. ശാമുവൽ, റോബിൻ പീറ്റർ, വർഗീസ് ബേബി, എൽസി ഈശോ, തുളസിമണിയമ്മ, അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, രാഹുൽ വെട്ടൂർ, സുജാത അനിൽ, കെ.ആർ.പ്രമോദ്, നീതുചാർളി, പ്രസന്ന രാജൻ, ശ്രീകല നായർ, ജോളി ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. താര, ബി. ചിത്രാ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.