ചെങ്ങന്നൂർ: എൻ.എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ചെങ്ങന്നൂർ പേരിശേരിയിലും ഫ്ലക്സ് സ്ഥാപിച്ചു. പേരിശേരി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഴുവൻ ഹൈന്ദവ വിശ്വാസികളെയും, ഭക്തജനങ്ങളെയും റോഡിലിറക്കി അതിനെതിരെ സമരം ചെയ്യിച്ച എൻ.എസ്എസ് ജനറൽ സെക്രട്ടറി അദ്ദേഹത്തിന്റെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുടെ ഈ നിലപാടിന് കൂട്ടുനിൽക്കാൻ കരയോഗത്തിന് കഴിയില്ല. അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടായില്ലെങ്കിൽ തുടർ സമരപരിപാടികൾ മുന്നോട്ട് കൊണ്ടുപോകുമെന്നും യോഗം ഭാരവാഹികൾ പറഞ്ഞു. ചെങ്ങന്നൂർ പേരുശേരി 1489-ാം കരയോഗ കമ്മിറ്റി അംഗങ്ങളായ മുരളിധരൻ പിള്ള , ലതീഷ് കുമാർ , സന്തോഷ് കുമാർ,അഡ്വ. രാഹുൽ കുമാർ,വിജയചന്ദ്രൻ നായർ സുഭാഷ് പ്ലാവേലിൽവിജയകുമാർ , പ്രഭാകരൻ നായർജയകുമാർ , കൃഷ്ണകുമാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം വഹിച്ചു.