30-thuniv
പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവ്വഹിക്കുന്നു

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ മേഖലയിലെ പ്രത്യേക ഇടപെടലുകളുടെ ഭാഗമായി നാറാണമ്മൂഴി സി.ഡി.എസിലെ അടിച്ചിപ്പുഴ ഉന്നതിയിൽ ഒരാഴ്ച നീളുന്ന സ്വയം പ്രതിരോധ പരിശീലനം തുനിവിന് തുടക്കമായി. പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആനിയമ്മ അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ബിന്ദു നാരായണൻ സ്വാഗതം സംസാരിച്ചു. റസിയ പ്രോഗ്രാം വിശദീകരണം നടത്തി. പരിശീലകരായ കുമാരി ശില്പ അന്ന ഏബ്രഹാം, കുമാരി മഞ്ചു.എം എന്നിവർ തെരഞ്ഞെടുത്ത 15 അംഗങ്ങൾക്ക് പരിശീലനം നൽകും. മഞ്ജു,​ ബിന്ദു അനിൽ,​ ശ്രീജ പി.ആർ,​ തങ്കമ്മ സോമൻ,​ ഓമന സോമൻ,​കുഞ്ഞമ്മ മാധവൻ തുടങ്ങിയവർ പങ്കെടുത്തു. പരിശീലനാർത്ഥികൾ ഉൾപ്പെടെ 85പേർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.