mulakuzha-
മുളക്കുഴ പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം കെ. എസ് .സി.എം. എം .സി ചെയർമാൻ എം എച്ച് റഷീദ് നിർവഹിക്കുന്നു

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് 24 മുതൽ നടത്തി വന്ന കേരളോത്സവം വിവിധ കലാകായിക മത്സരങ്ങളോടെ സമാപിച്ചു. കേരളോത്സവം സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ - കോർഡിനേറ്റർ ജെയിംസ് ശമുവൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടനം കെ.എസ്. സി. എം.എം.സി ചെയർമാൻ എം. എച്ച് റഷീദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. രമാ മോഹൻ, ബീന ചിറമേൽ, മറിയക്കുട്ടി , സി.കെ. ബിനുകുമാർ, കെ.സി .ബി ജോയി,മഞ്ജു വിനോദ്, കെ സാലി, റ്റി.അനു , പി.ജി. പ്രിജിലിയ, പുഷ്പ കുമാരി, സ്മിത വട്ടയത്തിൽ വട്ടയത്തിൽ പി.എം സനീഷ് , പി.എസ്. ഗോപാലകൃഷ്ണൻ, എ.വി.അജികുമാർ, കെ.എസ്. ലിസ , എച്ച്.സി. പ്രദീപ്, അരുൺ മോഹൻ എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങൾക്ക് പ്രോത്സാഹനമായി താജ് പത്തനംതിട്ട അവതരിപ്പിച്ച ചിരി വാക്കും അയ്യപ്പ ബൈജു ഫെയിം കോമഡി താരം പുന്നപ്ര പ്രശാന്ത് നടത്തിയ ബൈജൂസ് സ്പീക്കിംഗും ചെങ്ങന്നൂർ പൊലീസിന്റെ നാടൻ പാട്ടും കേരളോത്സവത്തിന് ആവേശം പകർന്നു. സമാധാന സമ്മേളന ചടങ്ങിൽ കലാകായിക പ്രതിഭകൾക്ക് സമ്മാനവും, വിവിധ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച വരെ ആദരിക്കുകയും ചെയ്തു.