inagu
പെരിങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂർത്തീകരിച്ച തോണ്ടുപറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കുന്നു

തിരുവല്ല : സംസ്ഥാന ദുരന്തനിവാരണ ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ പൂർത്തീകരിച്ച തോണ്ടുപറമ്പിൽ - കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വി വിഷ്ണു നമ്പൂതിരി, റിക്കു മോനി വർഗീസ്, ജയ ഏബ്രഹാം, ശാന്തമ്മ ആർ.നായർ, ശർമ്മിള സുനിൽ, സുകുമാരൻ കടമ്മാട്ട്, വത്സലൻ എന്നിവർ പ്രസംഗിച്ചു.