പത്തനംതിട്ട : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി സംഘടിപ്പിച്ച വോക്കത്തോൺ ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഫ്ലാഗ് ഓഫ് ചെയ്തു. ഹോസ്പിറ്റൽ സ്റ്റാഫ്സ്, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ പങ്കെടുത്തു. മുത്തൂറ്റ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ദീപു ബി. ബോധവത്കരണ ക്ലാസ് നയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ജിനു കുര്യൻ തോമസ്, ഓപ്പറേഷൻസ് മാനേജർ ജിതിൻ ജയിംസ് എന്നിവർ സംസാരിച്ചു. വോക്കത്തോൺ ടൗൺ സ്ക്വയറിൽ സമാപിച്ചു.