ഇലന്തൂർ: ദീർഘനാളുകളായി മുടങ്ങിക്കിടക്കുന്ന ഇലന്തൂർ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.സി സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന അഡ്വൈസർ ജോർജ് കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.വിജയ് വർഗീസ്, സാം മാത്യു, ദിപു ഉമ്മൻ, അച്ചൻകുഞ്ഞ് ഇലന്തൂർ, ടി.എസ്. തോമസ്, കെ. ജി.മാർക്കോസ്, ജോമോൻ വടക്കേകര എന്നിവർ പ്രസംഗിച്ചു.