ചെങ്ങന്നൂർ: എസ്. എൻ. ഡി. പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ വൈദിക യോഗം കേന്ദ്ര സമിതി സെക്രട്ടറി സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈദിക യോഗം പ്രസിഡന്റ് സൈജു ശാന്തി, സെക്രട്ടറി ജയദേവൻ ശാന്തി, വൈദിക യോഗം കേന്ദ്ര സമിതി ജോ: സെക്രട്ടറി ഷാജി ശാന്തി ചിങ്ങവനം, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം പി.ഡി ഷാജി, നിയുക്ത വൈദികയോഗം വൈസ് പ്രസിഡന്റ് സതീഷ് ബാബു ശാന്തി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സൈജു ശാന്തി ( പ്രസിഡന്റ്), സതീഷ് ബാബു (വൈസ് പ്രസിഡന്റ്), രമേശ് രവി (സെക്രട്ടറി), സജിത്ത് ശാന്തി (ജോ. സെക്രട്ടറി), ജയദേവൻ ശാന്തി ( കേന്ദ്ര സമിതിയംഗം), സന്തോഷ് ശാന്തി, രാധാകൃഷ്ണൻ ശാന്തി, സുരേന്ദ്രൻ ശാന്തി, സുനിൽ ശാന്തി, സതിൻ ശാന്തി, പ്രവീൺ ദാസ് , ആദർശ് ശാന്തി (കമ്മിറ്റിയംഗങ്ങൾ).