01-george-kurien
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പന്തളം നഗരസഭയുടെ സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: ജനങ്ങളുടെ ഐക്യമാണ് നരേന്ദ്ര മോദി സർക്കാരിന്റെ വികസനം ത്വരിതപ്പെടുത്തിയതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. പന്തളം നഗരസഭയുടെ സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് ചെന്നാലും നാഷണൽ ഹൈവേയുണ്ട്. ഇവയ്ക്ക് അനുയോജ്യമായ ബസ് ടെർമിനലുകൾ അനിവാര്യമാണ്. ഇന്ത്യയിൽ 100 ഏയർപോർട്ടുകളുടെ നിർമ്മാണം നടന്നുവരുന്നു. പോർട്ടുകളുടെയും റെയിൽവേയുടെയും വികസനം ഇന്ത്യയിലെ ഏതോരു സംസ്ഥനത്തും കാണാമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ യു രമ്യ ബന്നി മാത്യു, കെ. സീന, രാധാ വിജയകുമാർ, സൗമ്യ സന്തോഷ്,രാധാകൃഷ്ണനുണ്ണിത്താൻ, കെ.ആർ. രവി, സൂര്യ എസ്.നായർ, ബിന്ദു കുമാരി, മഞ്ജുഷസുമേഷ്, രശ്മി രാജീവ്, പുഷ്പവല്ലി, സുശീല സന്തോഷ് ,ഡോ. എ വി ആനന്ദരാജ് ഫാ. നൈനാൻ വി ജോർജ്, അഡ്വ. വി.എ. സൂരജ്, സെക്രട്ടറി അനിത, നഗരസഭ ഏ. ഇ ,ജയകുമാർ,​ അഡ്വ.കെ.പ്രതാപൻ എന്നിവർ പ്രസംഗിച്ചു.

നിർമ്മാണം പൂർത്തീകരിക്കാതെയും സാങ്കേതിക അനുമതിയില്ലാതെയും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഉദ്ഘാടന മാമാങ്കം നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതാക്കളും കൗൺസിലർമാരും ഉദ്ഘാടന സമ്മേളനം ബഹിഷ്‌കരിച്ചു . ജനങ്ങളെ ഭരണസമിതി കബളിപ്പിക്കുകയായിരുന്നെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ , കൗൺസിലർമാരായ പന്തളം മഹേഷ് , സുനിതാ വേണു , രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.