ഇലന്തൂർ: എസ്.എൻ.ഡി.പി യോഗം 952ാം നമ്പർ ഇടപ്പരിയാരം ശാഖയിലെ ഗുരുകൃപ കുടുംബയോഗത്തിന്റെ 35ാം വാർഷികാഘോഷങ്ങ ളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി .അനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ ജി. സോമനാഥൻ, പി.കെ. പ്രസന്നകുമാർ, ഗുരുനാരായണീയം കിളിപ്പാട്ട് രചയിതാവ് പ്രൊഫ. മാലൂർ മുളീധരൻ, ശാഖാസെക്രട്ടറി എസ്. ശ്രീജിത്ത്, യൂണിയൻ പ്രതിനിധി എസ്.അനിൽ, വനിതാസംഘം പ്രസിഡന്റ് പി.എസ്. പ്രസീദ, കുടുംബയോഗം സെക്രട്ടറി കെ. എം. സുകുമാരൻ, അസി.സെക്രട്ടറി റ്റി. അനിൽ കുമാർ എന്നിവർ സംസാ രിച്ചു.
പ്രൊഫ. മാലൂർ മുരളീധരന്റെ ഗുരുനാരായണീയം പഠനക്ലാസ്, ദീപാരാധന, വിവിധ കലാപരിപാടികൾ. യുഗപുരു ഷൻ സിനിമാ പ്രദർശനം എന്നിവയുണ്ടായിരുന്നു.