ക്ലാപ്പന: ഓച്ചിറ മഠത്തിൽക്കാരാണ്മ ഗവ.എൽ.പി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും ഓണക്കോടി വിതരണം ചെയ്തു. സ്കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കളം ഒരുക്കൽ, കൈക്കൊട്ടിക്കളി, വടംവലി, കസേരകളി, ഓണസദ്യ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. ഓണക്കോടി വിതരണോദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ. നിർവഹിച്ചു. എസ്.എം.സി ചെയർപേഴ്സൺ ഷീബ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം മാളു സതീഷ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമ അദ്ധ്യാപിക കെ.പി. ബിന്ദു, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ബി.എസ്. വിനോദ്, എസ്.എം.സി. വൈസ് ചെയർപേഴ്സൺ ഹീര, സംരക്ഷണ സമിതി അംഗങ്ങളായ കയ്യാലത്തറ ഹരിദാസ്, സതീഷ് പള്ളേമ്പിൽ, ബാബു അമ്പാടി, ആര്യ, നിഷ, അദ്ധ്യാപകരായ റസിയ, രമ്യ, അഖിൽ, എസ്.എം.സി. അംഗങ്ങളായ രമ്യ സന്തോഷ്, റിയ, മിനി എന്നിവർ സംസാരിച്ചു.