കൊല്ലം: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. എല്ലാ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ശമ്പളവും പെൻഷനും സമ്പൂർണമായും സർക്കാർ നൽകുന്ന സാഹചര്യത്തിൽ തൊഴിലില്ലായ്മ പരിഹരിക്കാനും സംവരണാനുകൂല്യം നടപ്പാക്കാനുമായി മാറ്റം എത്രയും വേഗം നടപ്പിക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് യോഗം വ്യക്തമാക്കി. പാർട്ടി ദേശീയ ചെയർമാൻ എസ്.സുവർണകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രസന്നൻ വൈഷ്ണവ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പടിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി ജനറൽ സുധാകരൻ സതീശൻ, ദേശീയ വൈസ് ചെയർപേഴ്സൺ ശാലിനി പിരപ്പൻകോട്, ദേശീയ ട്രഷറർ പ്രബോധ്.എസ് കണ്ടച്ചിറ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്വാമി സുഖാകാശ സരസ്വതി, സംസ്ഥാന ട്രഷറർ ക്ലാവറ സോമൻ, ചീഫ് കോ ഓർഡിനേറ്റർ സുധാകർജി തലശേരി, മറ്റ് ഭാരവാഹികളായ അജിത സദാനന്ദൻ, ഷാജിലാൽ, എം.പി.അനിത, സി.കെ.സുഭാഷ് പറവൂർ, വേണു വാഴവിള, ഡി.കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.