photo-
നിർദ്ധനയായ വീട്ടമ്മയ്ക്ക് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പശുവിനെയും കിടാവിനെയും സി.ആർ.മഹേഷ് എം.എൽ.എ കൈമാറുന്നു

ക്ലാപ്പന: പൂയംമ്പള്ളി പടിഞ്ഞാറ്റതിൽ തങ്കമണിയുടെ ഏക വരുമാനമാർഗ്ഗമായിരുന്ന പശു കഴുത്തിൽ കയറ് കുരുങ്ങി ചത്തതിനെത്തുടർന്ന് ദുരിതത്തിലായ കുടുംബത്തിന് ഓച്ചിറ മണ്ഡലം കോൺഗ്രസ് പുതിയ പശുവിനെയും കിടാവിനെയും വാങ്ങി നൽകി. സി.ആർ. മഹേഷ് എം.എൽ.എ പശുവിനെ തങ്കമണിക്ക് കൈമാറി. മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷനായി. ബി.എസ്.വിനോദ്, എൻ.കൃഷ്ണകുമാർ, ശങ്കരൻ, മെഹർഖാൻ ചേന്നല്ലൂർ, കെ.ഷാജഹാൻ, സത്താർ ആശാന്റയ്യത്ത്, മധുസൂദനൻ, ആർ.രാകേഷ്, ഷരീഫ് ഗീതാജ്ഞലി, നിസ, വി.എൻ.ബാലകൃഷ്ണൻ, കൃഷ്ണനുണ്ണി തുടങ്ങിയവർ സംസാരിച്ചു.