കരുനാഗപ്പള്ളി: രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഓച്ചിറയിൽ പ്രവർത്തനം ആരംഭിച്ചു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രാജധാനി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ റസാഖ് രാജധാനി അദ്ധ്യക്ഷനായി. ഉദ്ഘാടനത്തിന്റെ ഭാഗമായി, വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 രോഗികൾക്ക് ചികിത്സാ ധനസഹായം നൽകി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, നന്മമരം ഫൗണ്ടേഷൻ ചെയർമാൻ ഡോ. സൈജു ഖാലിദ്, ഗായകൻ നവാസ് പാലേരി, ഡയറക്ടർമാരായ അജ്മൽ രാജധാനി, ആദിൽ രാജധാനി എന്നിവർ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ ഷാജഹാൻ രാജധാനി സ്വാഗതം പറഞ്ഞു. ഓച്ചിറ എസ്.എച്ച്.ഒ എം.സുജാതൻപിള്ള, അഡ്വ.അബ്ദുൽ നാസർ, ബി.പ്രേമാനന്ദ്, എസ്.പളനി, രാജീവ് ഗുരുകുലം, എൻ.എ.സലാം, ടി.എ.ജേക്കബ്, സത്താർ, അബ്ദുൽ റഷീദ്, അഡ്വ.കെ.ഗോപനാഥൻ, റവ.ഫാ.രാജു തുടങ്ങിയവർ പങ്കെടുത്തു.