photo-
ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത്‌ പാലിയേറ്റിവ് കെയർ ക്ലാപ്പന സെന്റർ സംഘടിപ്പിച്ച പാലിയേറ്റിവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കിറ്റ്, ഓണപ്പുടവ വിതരണവും കൊല്ലം കെയർ പ്രസിഡന്റ്‌ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ക്ലാപ്പന: ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത്‌ പാലിയേറ്റിവ് കെയർ ക്ലാപ്പന സെന്റർ "ഓണത്തണലിൽ ഒരു സ്നേഹക്കൂട്ടായ്മ" എന്ന പേരിൽ പാലിയേറ്റിവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കിറ്റ്, ഓണപ്പുടവ വിതരണവും നടത്തി. സി.എൽ.പി.സി ക്ലാപ്പന സെന്റർ പ്രസിഡന്റ്‌ ആർ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കൊല്ലം കെയർ പ്രസിഡന്റ്‌ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കോട്ടയിൽ രാജു, കെ.ജി.ശിവപ്രസാദ്,വി.പി.ജയപ്രകാശ് മേനോൻ, വസന്തരമേശ്, ടി.എൻ.വിജയകൃഷ്ണൻ, ജെ.കുഞ്ഞിചന്തു, ക്ലാപ്പന സുരേഷ്,നിയാസ് വട്ടത്തിൽ,ദീപ്തി രവീന്ദ്രൻ, കിഷോർ തയ്യിൽതറയിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.