കൊല്ലം: തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല.അതുകൊണ്ട് തന്നെ വിപണിയിൽ വില കുതിച്ച് കയറുകയാണ്. ഒരു ഇലയ്ക്ക് സാധാരണനിലയിൽ ഒരു രൂപയും രണ്ട് രൂപയും മാത്രം വിലയിരുണ്ടായിരുന്നയിടത്ത് ഇപ്പോൾ വില ആറുമുതൽ എട്ടുരൂപവരെയായി. തുശനിലക്ക് ഡിമാൻഡ് ഉയർന്ന അവസരം മുതലാക്കി കച്ചവടക്കാർ വിലയും കുത്തനെ ഉയർത്തി.തിരുവോണം അടുപ്പിച്ചു വില പത്ത് കടക്കുമെന്നാണു കച്ചവടക്കാർ പറയുന്നത്.ഹോട്ടലുകളിൽ സദ്യ ഓർഡർ ചെയ്യുന്നവർക്കെല്ലാം വാഴയിലയിൽ വേണമെന്നതു നിർബന്ധമാണ്. എഴുപതിനായിരം മുതൽ ഒരുലക്ഷം വരെ വാഴയില ചിങ്ങത്തിൽ അധികം വിറ്റുപോകുന്നതായാണു കണക്ക്.

തേൻവാഴയിലക്ക് വൻ ഡിമാൻഡ്

കേരളത്തിൽ ഇലകൾ ലഭ്യമാണെങ്കിലും പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നാണ് വാഴയിലകൾ എത്തുന്നത്. ഓണക്കാലം ലക്ഷ്യമിട്ട് വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്. ഞാലിപ്പൂവൻ, കർപ്പൂരവല്ലി ഇനങ്ങളാണ് ഇലയ്ക്കായി കൂടുതലായി കൃഷി ചെയ്യുന്നത്. നല്ല വലിപ്പമുള്ള തമിഴ്‌നാട്ടിൽ നിന്നുള്ള തേൻവാഴയിലക്ക് വലിയ ഡിമാൻഡാണ്.

പേപ്പർ ഇലക്ക് വിലക്കുറവ്

വാഴയിലയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന പേപ്പർ ഇലയ്‌ക്കു വില കുറവാണ്.100 പേപ്പറില 100 രൂപയ്‌ക്കു വിപണിയിൽ ലഭിക്കും. എന്നാൽ വാഴയിലയുടെ അന്തസ് തട്ടിയെടുക്കാൻ പേപ്പറിലയ്ക്കു കഴിഞ്ഞിട്ടില്ല.

ആരോഗ്യപരമായ ഗുണങ്ങൾ

സാധാരണ വില

1-2 രൂപ

ഓണക്കാലത്ത്

6-8 രൂപ

തിരുവോണത്തിന്

വില 10 കടന്നേക്കാം.

ചിങ്ങമാസത്തിൽ 70,000-1,00,000 വരെ വാഴയിലകൾ അധികം വിറ്റഴിയുന്നു