onam
ഓണാഘോഷം

കൊല്ലം: കാരംകോട് പോസ്റ്റ് ഓഫീസിൽ 3 ന് ഓണാഘോഷം നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ആഘോഷം ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. പോസ്റ്റ് മാസ്റ്റർ എസ്.അജുലാൽ അദ്ധ്യക്ഷനാകും. വരിഞ്ഞം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. എൻ.എ.തോമസ് ഓണസന്ദേശം നൽകും. ഓണക്കിറ്റ് വിതരണം വാർഡ് മെമ്പർ ആർ. സജികുമാറും സമ്മാനദാനം അസി. സൂപ്രണ്ട് സാജു ജോണും നിർവഹിക്കും. ഐ.പി.പി.ബി മാനോജർ സ്മിത, ഹസ്താമലകൻ, അഡ്വ. എൻ.ജയചന്ദ്രൻ, ആതിര, രാജിത, റിഷി ദേവ് എന്നിവർ സംസാരിക്കും. കൺവീനർ ശോശാമ്മ സ്വാഗതവും അഞ്ജന കൃഷ്ണൻ നന്ദിയും പറയും.