കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെ സമ്മേളന നഗരിയിലേക്ക് പ്രയാണം ആരംഭിച്ച സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേക്കുള്ള ബാനറും വഹിച്ചുള്ള ജാഥ ഇന്ന് ഉച്ചയ്ക്ക് 12.30ന് കൊല്ലത്തിന്റെ മണ്ണിലേക്കെത്തും. ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ 12.30ന് എത്തിച്ചേരുന്ന ജാഥ തട്ടത്തുമലയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ചടയമംഗലത്ത് എത്തിച്ചേരും. തുടർന്ന് വൈകിട്ട് 3ന് ചടയമംഗലത്തും 4ന് കൊട്ടാരക്കരയിലും സ്വീകരണം നൽകും.