കൊല്ലം: സി.പി.ഐ സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചുള്ള ജാഥ ഇന്ന് രക്തസാക്ഷി ഗ്രാമമായ ശൂരനാട് നിന്ന് ആരംഭിക്കും. ഉദ്ഘാടന യോഗം വൈകിട്ട് 5ന് സി.പി.ഐ സംസ്ഥാന എക്സി.അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.വി.വസന്തകുമാർ ജാഥാ ക്യാപ്ടനും പി.കെ.മൂർത്തി ഡയറക്ടറും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ആർ.സജിലാൽ, സി.കെ.ആശ എന്നിവർ ജാഥാംഗങ്ങളുമാണ്. 3ന് രാവിലെ 8.30ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊടിമര ജാഥ പ്രയാണം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ അറിയിച്ചു.