കൊല്ലം: ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ കൊട്ടാരക്കര താലൂക്കിന്റെയും കൊല്ലം ജില്ലയുടെയും സംയുക്ത സമ്മേളനം കൊട്ടാരക്കര മൈലം മുകളിൽ കൺവെൻഷൻ സെന്ററിൽ നടന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് ശുഭ വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എ.ജോസ് ഉദ്ഘാടനം ചെയ്തു.
സ്വർണ്ണപ്പണയ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി മുക്കുപണ്ട മാഫിയകളുടെ അതിപ്രസരമാണെന്ന് പി.എ.ജോസ് പറഞ്ഞു. ഇതിനെ നേരിടാൻ, പിടിക്കപ്പെടുന്നവരുടെ ശിക്ഷയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എല്ലാ നിയമസഭാ സാമാജികർക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡുകളും ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. കൂടാതെ, 25 വർഷം സേവനം പൂർത്തിയാക്കിയ ബാങ്കർമാരെ ആദരിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ഗോപു, ആർ. അശോകൻ, ജയചന്ദ്രൻ മറ്റപ്പള്ളി, പുഷ്പകുമാർ, രാജേശ്വരൻ, ബിനു ചെറിയാൻ, വിശ്വംഭരൻ, വി. വർഗീസ്, ഷിബു വർഗീസ്, രാജൻ, ചന്ദ്രബാബു, ലാൽ ബിജു, എം.ആർ. സുരേഷ്, അനി വിജയൻ, ശ്രീലാൽ, മാത്യൂ അലക്സ്, അജയകുമാർ എന്നിവർ സംസാരിച്ചു.