cc
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വികസന സപ്ലിമെന്റിന്റെ പ്രകാശനം മന്ത്രി ജെ. ചിഞ്ചു റാണി നി‌ർവഹിക്കുന്നു

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഉദ്ഘാടനവും കേരളകൗമുദി പ്രസിദ്ധീകരിച്ച വികസന സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു. കടയ്ക്കൽ ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ അദ്ധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയൽ, കിംസാറ്റ് ചെയർമാൻ എസ്. വിക്രമൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.വി.മിഥുൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എസ്.ഷാനി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വേണുകുമാരൻ നായർ, കെ.വേണു, കെ.എം.മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിൻ കടയ്ക്കൽ, എസ്.ഷജി, പഞ്ചായത്ത് സെക്രട്ടറി സജി തോമസ്, സാംസ്കാരിക സമിതി പ്രസിഡന്റ് ഷിബു കടയ്ക്കൽ, സെക്രട്ടറി കെ.എസ്.അരുൺ, ട്രഷറർ എസ്.വികാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ബിജു, ആർ. ലത, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.ആർ. പ്രഫല്ല ഘോഷ്, അഡ്വ.ടി.ആർ. തങ്കരാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ.ആർ.അനി, സി.ദീപു, ഷാജഹാൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ആദർശ്, കേരളകൗമുദി കടയ്ക്കൽ ലേഖകൻ പി.അനിൽകുമാർ എന്നിവരും പങ്കെടുത്തു.ഫെസ്റ്റ് സംഘാടക സമിതി ജനറൽ കൺവീനർ വി.സുബ്ബലാൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ പി.പ്രതാപൻ നന്ദിയും പറഞ്ഞു.