ചിതറ: ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. 'ഓണത്തിന് ഒരു മുറം പൂക്കൾ' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയമുറ്റത്ത് പൂക്കൾ കൃഷി ചെയ്തത്. പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി.എസ്. ബീന ഓണസന്ദേശം നൽകി. ഹെഡ്മിസ്ട്രസ് പി.ദീപ, സ്റ്റാഫ് സെക്രട്ടറി എസ്.വി.പ്രസീദ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.