തിരുവനന്തപുരം: ധർമ്മപ്രബോധനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. ഗവേഷണ രംഗത്തെ മികവിന് ഡോ.എം.ശാർങ് ഗധരനും സംഘടനാ രംഗത്ത് എസ്.സുവർണ്ണകുമാറിനും പ്രസാധന രംഗത്ത് മൈത്രിബുക്ക് ലാൽ സലാം എന്നിവർക്കുമാണ് അവാർഡുകൾ. ഇരുപത്തി അയ്യായിരം രൂപയും പ്രശംസപത്രവും ശ്രീനാരായണ ഗുരുദേവ ചിത്രം ആലേഖനം ചെയ്യ്ത ശില്പവുമാണ് അവാർഡ്. കൊല്ലം പ്രസ് ക്ലബ് ഹാളിൽ 28ന് രാവിലെ 10ന് അവാർഡുകൾ വിതരണം ചെയ്യും.