കൊട്ടാരക്കര: കുളക്കട കൃഷിഭവനിലെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല ഉദ്ഘാടനം ചെയ്തു.വിപണി വിലയേക്കാൾ 10 ശതമാനം അധികരിച്ച് കർഷകരിൽ നിന്ന് ഉല്പന്നങ്ങൾ സംഭരിച്ച് പൊതു വിപണിയേക്കൽ 30ശതമാനം വരെ വിലക്കുറവിൽ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി ബീന അദ്ധ്യക്ഷയായ യോഗത്തിൽ പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ , കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.