thodiyo-
തൊടിയൂരിൽ ആരംഭിച്ച ഓണ സമൃദ്ധി 2025 കർഷകച്ചന്തയുടെ ഉദ് ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിക്കുന്നു

തൊടിയൂർ: സംസ്ഥാന കൃഷിവകുപ്പ് കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന 'ഓണസമൃദ്ധി-2025' കർഷകച്ചന്ത തൊടിയൂർ പഞ്ചായത്തിൽ ആരംഭിച്ചു. കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10ശതമാനം അധികം തുക നൽകി സംഭരിക്കുന്ന നാടൻ കാർഷിക ഉത്പ്പന്നങ്ങൾ പൊതുജനങ്ങൾക്ക് 30ശതമാനം വിലക്കുറവിൽ ലഭ്യമാക്കും.

ചന്തയുടെ ഉദ്ഘാടനം വെളുത്തമണൽ മാർക്കറ്റ് ജംഗ്ഷനിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കൃഷി ഓഫീസർ ആർ. ഗംഗ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കെ.ശ്രീകല, പഞ്ചായത്തംഗങ്ങളായ ബിന്ദു രാമചന്ദ്രൻ, ടി.ഇന്ദ്രൻ, പി.ജി.അനിൽകുമാർ, പി.ഉഷാകുമാരി, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.സൂർജിത്, കൃഷി അസിസ്റ്റന്റുമാരായ ദീപു, ലിറ്റി, അനീഷ, രഞ്ജു, കാർഷിക വികസന സമിതിയംഗങ്ങളായ ഷിഹാബ് എസ്.പൈനുംമൂട്, ബി.രാജേന്ദ്രൻപിള്ള, മേമന നൗഷാദ്, രഘുനാഥ് കോട്ടക്കകത്ത്, മായാദേവി, അബ്ദുൽ ലത്തീഫ്, എസ്. ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.