photo
പ്രിയദർശിനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അ‌ഞ്ചൽ പനച്ചവിളയിൽ ഓണക്കിറ്റ് വിതരണത്തോടനുബന്ധിച്ച് നടന്ന യോഗം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബോവസ് മാത്യു, അഡ്വ. സൈമൺ അലക്സ്, ലിജു ആലുവിള തുടങ്ങിയവർ സമീപം

അഞ്ചൽ: ജീവകാരുണ്യ മേഖല ഉൾപ്പടെ പ്രിയദർശിനി ഫൗണ്ടേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഗാന്ധി ഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ പറഞ്ഞു. സാമൂഹ്യ പ്രവർത്തനങ്ങൾക്കും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും പ്രിയദർശിനി ഫൗണ്ടേഷൻ കൂടുതൽ ഊന്നൽ നൽകണമെന്നും ഡോ.സോമരാജൻ പറഞ്ഞു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അഞ്ചൽ പനച്ചവിളയിൽ നടന്ന ഓണക്കിറ്റ് വിതരണവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സോമരാജൻ. ഇടമുളയ്ക്കൽ പ്രദേശത്തെ 301 കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സൈമൺ അലക്സ് അദ്ധ്യക്ഷനായി. ഫാ.ബോവസ് മാത്യു ഓണ സന്ദേശം നൽകി. ഇടമുളയ്ക്കൽ മുസ്ലീം ജമാ അത്ത് ചീഫ് ഇമാം മൗലവി മുഹമ്മദ് സാലിഹ് ജൗഹരി, ഡോ.സോണി മാത്യു തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ലിജു ആലുവിള സ്വാഗതവും കെ.സി.എബ്രഹാം നന്ദിയും പറഞ്ഞു.