photo-
പോരുവഴി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കുന്നു

പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിവേദനത്തെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അനുവദിച്ച 1.43 കോടി രൂപയും ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപയും വിനിയോഗിച്ച് മലനട ദേവസ്വം വിട്ടുനൽകിയ ഭൂമിയിൽ നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമള അമ്മ കാൻസർ രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നമ്പൂരേത്ത് തുളസീധരൻ പിള്ള, പ്രസന്ന, രാജേഷ് വരവിള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുൺ ഉത്തമൻ, ആർ. രാജേഷ്, ശാന്ത, പ്രദീപ്, സ്മിത, ശ്രീത സുനിൽ, നിഖിൽ മനോഹർ, മോഹനൻ പിള്ള, ഷീബ, പ്രിയ, വിനു ഐ. നായർ, പി.കെ.രവി, സെക്രട്ടറി അജയകുമാർ, മെഡിക്കൽ ഓഫീസർ സംഗീത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.