photo
പനച്ചവിള കൈരളി പുരുഷസ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം

അഞ്ചൽ: പനച്ചവിള കൈരളി പുരുഷസ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. അത്തപ്പൂ ഇടൽ മത്സത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ മാലിന്യ മുക്ത നവകേരളം ജില്ലാ കോ-ഓഡിനേറ്റർ ജെ.മോഹനകുമാർ ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവ് കോശി, എം.ബുഹാരി, കൈരളി സംഘം രക്ഷാധികാരി ബി.മുരളി, വി.സുന്ദരേശൻ, എൻ.രാജപ്പൻ, സംഘം പ്രസിഡന്റ് എസ്.നിസാർ, സെക്രട്ടറി എൻ.സുരേന്ദ്രൻ, പി.രാജു, എസ്.തുളസീധരൻ, എൻ.രാജേന്ദ്രൻ, കെ.വിശ്വനാഥൻ, ബി. സുദേവൻ തുടങ്ങിയവർ സംസാരിച്ചു.