kundara-
എസ്.എൻ.ഡി​.പി​ യോഗം കുണ്ടറ യൂണി​യൻ മെരി​റ്റ് ഡേ ഉദ്ഘാടനം പി​.സി​. വി​ഷ്ണുനാഥ് എം.എൽ.എ നി​ർവഹി​ക്കുന്നു

കുണ്ടറ: ശ്രീനാരായണ ഗുരുദർശനങ്ങൾ മുറുകെപ്പിടി​ക്കുന്നതി​നാലാണ് എസ്.എൻ.ഡി.പി യോഗം വളരെ ശക്തമായി മുന്നോട്ടു നീങ്ങുന്നതെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു.

എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുണ്ടറ യൂണി​യനി​ലെ 44 ശാഖകളിലെയും കുട്ടികളെ ആദരി​ക്കുന്നതി​ന്റെ ഭാഗമായുള്ള മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഡോ. ജി​. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ചുറ്റുമല ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, കൗൺസിലർമാരായ എസ്. അനിൽകുമാർ,
വി. ഹനീഷ്, പുഷ്പപ്രതാപ്, ലിബുമോൻ, പ്രിൻസ് സത്യൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ തുളസീധരൻ, വി. സജീവ്,

വനിതാ സംഘം പ്രസിഡന്റ് ശ്രീലത, സെക്രട്ടറി സച്ചു, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ആദർശ് എന്നിവർ സംസാരി​ച്ചു.
യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ
സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ഭാസി നന്ദിയും പറഞ്ഞു.