xx
പവിത്രേശ്വരം കുടുംബാരോഗ്യ കേന്ദ്രം രണ്ടാം നിലയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

കൊട്ടാരക്കര: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ എസ്.എൻ പുരത്ത് പുതുതായി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം നിലയുടെ സമർപ്പണം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കെ. സോമപ്രസാദ് എം.പിയായിരുന്നപ്പോൾ അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.ബി.ശശികല പ്രകാശ്, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുമാലാൽ,ആർ.രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.അജി, ഗ്രാമ പഞ്ചാത്ത് അംഗങ്ങളായ ബൈജു ചെറുപൊയ്ക, സന്തോഷ്

പഴവറ, അഭിലാഷ് കൂരോംവിള, ജി.എൻ.മനോജ്, എസ്.അജിത,രമാദേവി, സി.എസ്.നവാസ് , പഞ്ചായത്ത് സെക്രട്ടറി ആർ.അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ.ലാലി എന്നിവർ സംസാരിച്ചു.