കൊല്ലം: ഓണം പ്രമാണിച്ച് സഞ്ചാരികളുടെ തിരക്കുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വിനോദ സഞ്ചാര ബോട്ടുകൾ സുരക്ഷയിൽ പ്രത്യേക ജാഗ്രത പുലതർത്തണമെന്ന് കേരള മാരിടൈം ബോർഡ് നിർദ്ദേശിച്ചു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഇല്ലാതെ സർവീസ് നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി ഉണ്ടാകും. ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ യാത്രക്കാർ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം.