കൊല്ലം: അയ്യങ്കാളിയുടെ 162-ാമത് ജയന്തി ആഘോഷം ജില്ലയിൽ 15 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. 6ന് വെളിയം യൂണിയനിൽ നടക്കുന്ന അനുസ്മരണം മന്ത്രി കെ.എൻ.ബാലഗോപാൽ, ഓച്ചിറയിൽ സി.ആർ.മഹേഷ് എം.എൽ.എ, ചവറയിൽ സുജിത്ത് വിജയൻ പിള്ള, കുണ്ടറയിൽ പി.സി.വിഷ്ണുനാഥ്, ചന്ദനത്തോപ്പിൽ എം.നൗഷാദ്, ചാത്തന്നൂരിൽ ജി.എസ്.ജയപാലൻ, പുനലൂരിൽ പി.എസ്.സുപാൽ, ശാസ്താംകോട്ടയിൽ കോവൂർ കുഞ്ഞുമോൻ, കൊട്ടാരക്കരയിൽ നഗരസഭചെയർമാൻ അഡ്വ. ബി.ഉണ്ണികൃഷ്‌ണമേനോൻ, പത്തനാപുരം ഹോർട്ടികോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ, ശൂരനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മേയർ ഹണി ബഞ്ചമിൻ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനൻ, പെരിനാട് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എസ്. യൻ, കുന്നത്തൂരിൽ പി.കെ. അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.