കൊല്ലം: സ്വകാര്യ ബസുകൾ കണ്ണുംപൂട്ടി​ നടത്തുന്ന മരണപ്പാച്ചി​ൽ നഗരത്തി​ൽ മനുഷ്യജീവന് ഭീഷണി​യാവുന്നു. ചെമ്മാമുക്ക് കണ്ണനല്ലൂർ റൂട്ടിലും അമ്മച്ചിവീട് വെള്ളയിട്ടമ്പലം റൂട്ടിലും ഈ കാഴ്ച തുടർക്കഥയാണ്.

റോഡിന് വളരെ വീതി കുറഞ്ഞ ചെമ്മാമുക്ക് കണ്ണനല്ലൂർ റൂട്ടിൽ പൊതുവെ തിരക്ക് കൂടുതലാണ്. ഈ ഭാഗത്ത് പേരിന് പോലും നടപ്പാത ഇല്ല. സ്വകാര്യ ബസുകളാണ് ഇവി​ടെ കൂടുതലായി സർവീസ് നടത്തുന്നത്. അ​നു​വ​ദി​ച്ച​ ​സ​മ​യം​ ​തെ​റ്റി​യാ​ൽ​ ​പി​ന്നെ​ മ​ത്സ​ര​ ​ഓ​ട്ട​മാ​ണ് ഇവിടെ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​ബ​സു​ക​ളി​ലാ​ണ് ഈ അഭ്യാസം. മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ചെമ്മാമുക്ക് കണ്ണനല്ലൂർ റൂട്ടിലും അമ്മച്ചിവീട് വെള്ളയിട്ടമ്പലം റൂട്ടിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ഒരു ബസ് മറികടന്നു പോയാൽ ആകെ കുഴപ്പമാകും. പ്രധാന റോഡാണെന്നോ ഇടവഴിയാണെന്നോ വ്യത്യാസമില്ലാതെയാണ് പാച്ചിൽ.

ദേശീയ പാതയുടെ പണി നടക്കുന്നതിനാൽ അമ്മച്ചിവീട് വെള്ളയിട്ടമ്പലം റൂട്ടിൽ തിരക്ക് കൂടുതലാണ്. ഈ റോഡിന്റെ പല ഭാഗങ്ങളിലും വീതി വളരെ കുറവും. ഇവിടെയും സ്വകാര്യ ബസുകളുടെ അഭ്യാസം സ്ഥി​രമാണ്. ഇത് പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ചില സ്ഥലങ്ങളിൽ കാൽനട യാത്രക്കാർക്ക് നടക്കാനും ഇടമില്ല. ​ചെറു വാഹന യാത്രക്കാർ ജീവൻ പണയപ്പെടുത്തിയാണ് സഞ്ചരി​ക്കുന്നത്. അപകടമുണ്ടായാൽ പലപ്പോഴും ചെറുവാഹനത്തിലുള്ളവരോട് ആക്രോശിച്ച് ബസ് ജീവനക്കാർ കടന്നു കളയുന്നതാണ് രീതി.

അടയ്ക്കാത്ത വാതി​ലുകൾ

വാതി​ൽ അടയ്ക്കാതെ സർവ്വീസ് നടത്താൻ പാടില്ലെന്ന് ഉത്തരവുണ്ടെങ്കിലും ഭൂരിഭാഗം സ്വകാര്യബസുകളും ഇത് പാലി​ക്കുന്നി​ല്ല. യാ​ത്ര​ക്കാ​രെ​ ​കു​ത്തി​ ​നി​റ​ച്ച് ​ഓ​ട്ടോ​മാ​റ്റി​ക് ​വാതി​ലു​ക​ൾ​ ​തു​റ​ന്നു​ള്ള​ ​യാ​ത്ര​ ​നി​ത്യ​കാ​ഴ്ച​യാ​ണ്. മോട്ടോർ വെഹിക്കിൾ വിഭാഗത്തിന്റെ പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ എത്തുമ്പോഴും ഇടറോഡുകളിൽ നിന്ന് നഗരപരിധിയിലേക്ക് കടക്കുമ്പോഴും മാത്രമാണ് ഓ​ട്ടോ​മാ​റ്റി​ക് ​വാതി​ലുകൾ അടയ്ക്കാറുള്ളത്. മത്സരയോട്ടത്തിനിടെ ചില ബസുകൾ സ്റ്റോപ്പുകളിൽ നിറുത്താറി​ല്ലെന്നും പരാതി​യുണ്ട്.

സിഗ്നലുകൾ വെറുതേ!

സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ നഗരത്തിലെ പല സിഗ്നലുകളും നോക്കുകുത്തികളായി മാറുകയാണ്. ചിന്നക്കട, ഹൈസ്കൂൾ ജംഗ്ഷൻ, താലൂക്ക് - കച്ചേരി ജംഗ്ഷൻ എന്നി​വിടങ്ങളിലൊന്നും ബസുകൾ സിഗ്നൽ പാലിക്കാറില്ലെന്ന് പരാതി​യുണ്ട്. ചുവന്ന സിഗ്നൽ ലൈറ്റ് തെളി​ഞ്ഞു നിൽക്കുമ്പോഴും ബസുകൾ കടന്നുപോകുന്നതു കാണാം.