photo
കേരള വൈകല്യ ഐക്യ അസോസിയേഷന്റെ സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള വൈകല്യ ഐക്യ അസോസിയേഷന്റെ സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ ഭിന്നശേഷി കുടുംബാംഗങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജനും ഓണക്കോടി വിതരണം നജീബ് മണ്ണേലും ചികിത്സാ ധനസഹായ വിതരണം പോച്ചയിൽ നാസറും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് അരിനല്ലൂർ ജോസ് അദ്ധ്യക്ഷനായി. കെ.ആർ. സന്തോഷ് ബാബു സ്വാഗതം പറഞ്ഞു. ആർ.സുരേന്ദ്രൻ, ബ്ലാലിൽ ബഷീർ, രേഖാ പ്രസന്നൻ, ബീന എന്നിവർ സംസാരിച്ചു.